AdSense

May 12, 2010

തിരുവനന്തപുരത്ത് സമരം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്‌ !!

തിരുവനന്തപുരം : കേരള തലസ്ഥാനം , കേരളത്തിലെ ഐ ടി വരുമാനത്തിന്റെ 80 % ഈ നഗരത്തിന്റെ സംഭാവന ആണ് .കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശി സഞ്ചാരി കളെ ആകര്‍ഷിക്കുന്ന സ്ഥലം,"എവെര്‍ഗ്രീന്‍ സിറ്റി ഓഫ് ഇന്ത്യ" എന്ന് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച നഗരം!! . ഇനി ഒരു വിശേഷണം കൂടി ലോകത്ത് സമരം എന്നാ പ്രതിഭാസം മൂലം കഷ്ടപെടുന്ന ജനം ഈടവും കൂടുതല്‍ ഉള്ള സ്ഥലം .
ഈ സുന്ദര നഗരത്തിന്റെ ഏറ്റവും വലിയ ശാപം ....

ദിവസവും രാവിലെ കേരളത്തിന്റെ എല്ലാ ഭാഗത്തും നിന്നും എത്തി അവകാശ സമരം ആഖൊഷിച്ചു മടങ്ങുന്നകൊറേ ആളുകള്‍ ആണ് ,  ഇവിടെ  ജീവിക്കുന്ന "തിരുവന്തോരം " കാര്‍ എന്ന്  സമരക്കാര്‍ വിളിക്കുന്ന മനുഷ്യരുടെ അവകാശങ്ങള്‍ക്ക് ഒരു വിലയുമില്ലേ ? സമരം ഇവര്‍ക്ക് അവരുടെ നാട്ടില്‍ വച്ച് ചെയ്താല്‍ പോരെ?
എന്നിട്ടും ആവശ്യം നടക്കുന്നില്ലേല്‍ അവിടുത്തെ ജനപ്രധിനിധി ഉത്തരം പറയട്ടെ ,നിങ്ങള്‍ എന്തിനു ദിവസവും രാവിലെ ഞങ്ങളുടെ സ്വൈര്യം കെടുത്താന്‍ ഇവിടെ വന്നു സമരം ചെയ്യണം ? ഇന്ത്യ യിലെ തന്നെ മറ്റു സംസ്ഥാങ്ങളില്‍ ഒന്നും ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല !!! ഇത് അവസാനിപ്പിക്കാന്‍ സമയമായി .
ബഹുമാനപെട്ട രാഷ്ട്രിയ-സമുദായ സംഘടനാ  നേതാക്കള്‍ ഇത് മനസ്സിലാക്കിയാല്‍ നന്ന് .
ഇങ്ങനെ അധികം തുടര്‍ന്നാല്‍ രാഷ്ട്രിയ - സാമുദായിക ഭേദമന്യേ തിരുവന്തോരം നിവാസികള്‍ പ്രതികരിക്കേണ്ടി വരും . സൂക്ഷിക്കുവിന്‍ സമരക്കാരെ!!!

ജയ് ഹിന്ദ്‌....................

May 8, 2010

വിമര്‍ശനങ്ങള്‍ ചിന്തിപ്പിക്കാന്‍ ഉള്ളതാണ് .

ഞാന്‍ വിമര്‍ശനങ്ങളെ ഭയക്കുന്നോ എന്ന് ചോദിച്ചാല്‍ ഈല്ല എന്നു പറയാന്‍ വിഷമമാണ് . കാരണം ഞാന്‍ വിമര്‍ശനങ്ങളെ അല്പം ഭയ ഭക്തി ബഹുമാനത്തോടെ കാണുന്ന വ്യക്തി ആണ് .വിമര്‍ശനങ്ങള്‍ ഭയത്തെക്കാള്‍ അധികം പരിഗണന അര്‍ഹിക്കുന്നു . എന്റെ ഒരു സുഹൃത്ത്‌ ഈ ബ്ലോഗ്‌ വായിച്ചശേഷം ഉന്നയിച്ച ചോദ്യം "നീ ആള്‍ക്കാരെ തെറി പറയാന്‍ ആണോ ബ്ലോഗ്‌ എഴുതുന്നത് " എന്നായിരുന്നു . എന്ത് ചെയ്യാം സത്യം ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സംഭവം ആണ് . എന്റെ വിമര്‍ശനാത്മകമായ ബ്ലോഗുകള്‍ ഇനിയും ഉണ്ടാകും . ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല  ഒന്നും പക്ഷെ ശക്തമായ വിമര്‍ശനങ്ങള്‍ ഇനിയും തുടരും .ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ടിക്കും വേണ്ടി പ്രവര്‍ത്തിക്കുകയോ , അനുകൂലമായി പ്രചരണം നടത്തുകയു ഇല്ല , ഒരു പാര്‍ടിയുടെയും അനുഭാവിയും അല്ല (ഓരോ കാല ഘട്ടങ്ങളില്‍ പല പാര്‍ടികളുടെയും അനുഭാവി ആയിരുന്നു  ) .
                                        ഒരു പാര്‍ടിയും മോശം അല്ല എല്ലാത്തിനും നന്മയും തിന്മയു ഉണ്ട്  ,നന്മയെ പ്രോത്സാഹിപ്പിക്കുകയും തിന്മയെ എതിര്‍ക്കുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ എന്റെ രീതി .അത് ചെയ്യുന്നത് പാര്‍ടി ആയാലും വ്യക്തി ആയാലും ഞാന്‍ വിമര്‍ശിക്കും ,അത് ചിലപ്പോള്‍ ചിലര്‍ക്ക് വേദന ഉണ്ടാക്കും എന്നും ഞാന്‍ മനസിലാക്കുന്നു .അങ്ങനെ ആര്കെങ്ങിലും വേദന തോന്നിയാല്‍ ദയവായി ഓര്‍മിക്കുക ഞാന്‍ വിമര്‍ശിച്ചത് വേദനിപ്പിക്കാനല്ല ചിന്തിപ്പിക്കാന്‍ ആണ്  എന്ന് ...

വീണ്ടും ഞാന്‍ ഓര്‍മിപ്പിക്കുന്നു എന്റെ  വിമര്‍ശനങ്ങള്‍ വ്യക്തിപരമോ രാഷ്ട്രീയ പരമോ ആയി ആരെയും വേദനിപ്പിക്കാന്‍ വേണ്ടി അല്ല ചിന്തിപ്പിക്കാന്‍ വേണ്ടി ഉള്ളതാണ് .
                                                         ജയ്‌  ഹിന്ദ്‌