AdSense

May 8, 2010

വിമര്‍ശനങ്ങള്‍ ചിന്തിപ്പിക്കാന്‍ ഉള്ളതാണ് .

ഞാന്‍ വിമര്‍ശനങ്ങളെ ഭയക്കുന്നോ എന്ന് ചോദിച്ചാല്‍ ഈല്ല എന്നു പറയാന്‍ വിഷമമാണ് . കാരണം ഞാന്‍ വിമര്‍ശനങ്ങളെ അല്പം ഭയ ഭക്തി ബഹുമാനത്തോടെ കാണുന്ന വ്യക്തി ആണ് .വിമര്‍ശനങ്ങള്‍ ഭയത്തെക്കാള്‍ അധികം പരിഗണന അര്‍ഹിക്കുന്നു . എന്റെ ഒരു സുഹൃത്ത്‌ ഈ ബ്ലോഗ്‌ വായിച്ചശേഷം ഉന്നയിച്ച ചോദ്യം "നീ ആള്‍ക്കാരെ തെറി പറയാന്‍ ആണോ ബ്ലോഗ്‌ എഴുതുന്നത് " എന്നായിരുന്നു . എന്ത് ചെയ്യാം സത്യം ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സംഭവം ആണ് . എന്റെ വിമര്‍ശനാത്മകമായ ബ്ലോഗുകള്‍ ഇനിയും ഉണ്ടാകും . ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല  ഒന്നും പക്ഷെ ശക്തമായ വിമര്‍ശനങ്ങള്‍ ഇനിയും തുടരും .ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ടിക്കും വേണ്ടി പ്രവര്‍ത്തിക്കുകയോ , അനുകൂലമായി പ്രചരണം നടത്തുകയു ഇല്ല , ഒരു പാര്‍ടിയുടെയും അനുഭാവിയും അല്ല (ഓരോ കാല ഘട്ടങ്ങളില്‍ പല പാര്‍ടികളുടെയും അനുഭാവി ആയിരുന്നു  ) .
                                        ഒരു പാര്‍ടിയും മോശം അല്ല എല്ലാത്തിനും നന്മയും തിന്മയു ഉണ്ട്  ,നന്മയെ പ്രോത്സാഹിപ്പിക്കുകയും തിന്മയെ എതിര്‍ക്കുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ എന്റെ രീതി .അത് ചെയ്യുന്നത് പാര്‍ടി ആയാലും വ്യക്തി ആയാലും ഞാന്‍ വിമര്‍ശിക്കും ,അത് ചിലപ്പോള്‍ ചിലര്‍ക്ക് വേദന ഉണ്ടാക്കും എന്നും ഞാന്‍ മനസിലാക്കുന്നു .അങ്ങനെ ആര്കെങ്ങിലും വേദന തോന്നിയാല്‍ ദയവായി ഓര്‍മിക്കുക ഞാന്‍ വിമര്‍ശിച്ചത് വേദനിപ്പിക്കാനല്ല ചിന്തിപ്പിക്കാന്‍ ആണ്  എന്ന് ...

വീണ്ടും ഞാന്‍ ഓര്‍മിപ്പിക്കുന്നു എന്റെ  വിമര്‍ശനങ്ങള്‍ വ്യക്തിപരമോ രാഷ്ട്രീയ പരമോ ആയി ആരെയും വേദനിപ്പിക്കാന്‍ വേണ്ടി അല്ല ചിന്തിപ്പിക്കാന്‍ വേണ്ടി ഉള്ളതാണ് .
                                                         ജയ്‌  ഹിന്ദ്‌ 

No comments:

Post a Comment