തിരുവനന്തപുരം : കേരള തലസ്ഥാനം , കേരളത്തിലെ ഐ ടി വരുമാനത്തിന്റെ 80 % ഈ നഗരത്തിന്റെ സംഭാവന ആണ് .കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശി സഞ്ചാരി കളെ ആകര്‍ഷിക്കുന്ന സ്ഥലം,"എവെര്‍ഗ്രീന്‍ സിറ്റി ഓഫ് ഇന്ത്യ" എന്ന് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച നഗരം!! . ഇനി ഒരു വിശേഷണം കൂടി ലോകത്ത് സമരം എന്നാ പ്രതിഭാസം മൂലം കഷ്ടപെടുന്ന ജനം ഈടവും കൂടുതല്‍ ഉള്ള സ്ഥലം .
ഈ സുന്ദര നഗരത്തിന്റെ ഏറ്റവും വലിയ ശാപം ....
ദിവസവും രാവിലെ കേരളത്തിന്റെ എല്ലാ ഭാഗത്തും നിന്നും എത്തി അവകാശ സമരം ആഖൊഷിച്ചു മടങ്ങുന്നകൊറേ ആളുകള്‍ ആണ് , ഇവിടെ ജീവിക്കുന്ന "തിരുവന്തോരം " കാര്‍ എന്ന് സമരക്കാര്‍ വിളിക്കുന്ന മനുഷ്യരുടെ അവകാശങ്ങള്‍ക്ക് ഒരു വിലയുമില്ലേ ? സമരം ഇവര്‍ക്ക് അവരുടെ നാട്ടില്‍ വച്ച് ചെയ്താല്‍ പോരെ?
എന്നിട്ടും ആവശ്യം നടക്കുന്നില്ലേല്‍ അവിടുത്തെ ജനപ്രധിനിധി ഉത്തരം പറയട്ടെ ,നിങ്ങള്‍ എന്തിനു ദിവസവും രാവിലെ ഞങ്ങളുടെ സ്വൈര്യം കെടുത്താന്‍ ഇവിടെ വന്നു സമരം ചെയ്യണം ? ഇന്ത്യ യിലെ തന്നെ മറ്റു സംസ്ഥാങ്ങളില്‍ ഒന്നും ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല !!! ഇത് അവസാനിപ്പിക്കാന്‍ സമയമായി .
ബഹുമാനപെട്ട രാഷ്ട്രിയ-സമുദായ സംഘടനാ നേതാക്കള്‍ ഇത് മനസ്സിലാക്കിയാല്‍ നന്ന് .
ഇങ്ങനെ അധികം തുടര്‍ന്നാല്‍ രാഷ്ട്രിയ - സാമുദായിക ഭേദമന്യേ തിരുവന്തോരം നിവാസികള്‍ പ്രതികരിക്കേണ്ടി വരും . സൂക്ഷിക്കുവിന്‍ സമരക്കാരെ!!!
ജയ് ഹിന്ദ്....................
സെക്രട്ടേറിയേറ്റ് എറണാകുളത്തേക്ക് ആക്കാന്‍ പറഞ്ഞിട്ട് കേട്ടില്ലല്ലോ.....അനുഭവിച്ചോ...........:)
ReplyDelete