വിവാദങ്ങള്‍ നമ്മള്‍ മലയാളികള്‍ക്ക് പുത്തരിയല്ല , എന്തായാല് ഒരു ടീം കിട്ടിയല്ലോ എന്ന് സമാധാനിചിരിക്കുമ്പോള്‍ പെട്ടന്ന് ഒരു വിവാദം .എന്തായാലും ഇപ്പോള്‍ വിവാദം നന്നായി കൊഴുക്കുന്നു .വാര്‍ത്ത ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും പ്രസിദ്ധീകരിക്കാന്‍ ധാരാളം വാര്‍ത്തകള്‍ !!. കേരളത്തില്‍ നിന്നും ഐ പി എല്‍ ടീം ഉണ്ടാകാന്‍ പ്രയത്നിച്ച മന്ത്രിയെ എന്തായാലും ശത്രുക്കള്‍ നന്നായി വെള്ളം കുടിപ്പിക്കുന്നു .പാവം മന്ത്രി ഇപ്പോള്‍ ഇതൊന്നും വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്‍ഉണ്ടാകും . ഐ പി എല്‍ മോഡി അനുഭവിക്കാന്‍ തുടങ്ങിയിട്ടേ ഒള്ളു .പണ്ട് കോളേജില്‍ പഠിക്കാന്‍ വീട്ടുകാര്‍ അമേരിക്കയില്‍ കൊണ്ടുവിട്ടപ്പോള്‍ അവിടെ കിടന്നു കാണിച്ച പരാക്രമങ്ങള്‍ ഇപ്പോള്‍ പത്രങ്ങള്‍ തപ്പി പിടിച്ചു പ്രസിദ്ധീകരിക്കാന്‍ തിടങ്ങിയിട്ടുണ്ട് .മന്ത്രിക്കു ആരോപണം നിഷേധിക്കാന്‍ എങ്കിലും പറ്റി മോഡിക്ക് അതും വയ്യ കാരണം നല്ല ഉഗ്രന്‍ തെളിവാണ് പത്രങ്ങള്‍ അവതരിപ്പിക്കുന്നത് .മറുനാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ട് വേണം എന്നുള്ളതിനാല്‍ കള്ളം പറയാനും ഒക്കുകേല ,എന്തൊരു ഗതികേട് .
എല്ലാം കഴിഞ്ഞു അടുത്ത ഐ പി എല്‍ തുടങ്ങുമ്പോള്‍ അറിയാം ടീമിന്റെ ഗുണം.
കൊച്ചികാരന്‍ ശാന്തന്‍ ഇപ്പോള്‍തന്നെ ടീമിന്റെ അവിഭാജ്യ ഖടകം ആകാന്‍ മനക്കോട്ട
കെട്ടിയിരിക്കുവാ.ഇവിടെ ആകുമ്പോള്‍ പണ്ട് സര്‍ദാരിന്റെ കൈയില്‍ നിന്നും കിട്ടിയത് പോലെ ഒന്നും കിട്ടില്ല എന്ന് പുള്ളിക്ക് നല്ല വിശ്വാസം ആണെന്ന് തോനുന്നു .കഴിഞ്ഞ ദിവസം പിന്നേം അഹങ്കാരം കാണിച്ചു എങ്കിലും പാവം അം പയര്‍ ഒരു പിഴയില്‍ കാര്യങ്ങള്‍ ഒതുക്കി .സര്‍ദാര്‍ജി ആരുന്നേല്‍ കൈയോ കാലോ മടക്കി ഒന്ന് കൊടുത്തേനെ !!.
എന്ത് സംഭവിച്ചാലും മനോരമക്കാര്‍ പറയും പോലെ കേരളത്തിന് അഭിമാനിക്കാം ശാന്തന്‍ന്‍റെ സ്വഭാവം കൊണ്ടല്ല നമ്മുടെ പൂര്‍വികന്മാര്‍ പറഞ്ഞുതന്ന ഒരു ചൊല്ല് ഒരു മലയാളി വീണ്ടും വീണ്ടും സത്യമാണെന്ന് തെളിയിച്ചത് കണ്ട്
"ആയിരം കൊല്ലം നായുടെ വാല്‍ കോഴലില്‍ ഇട്ടാലും നൂരുകേല "
ഇവനോ ഇനി കേരള ഐ പി എല്‍ ടീമിന്റെ സ്വപ്നത്തിലെ നായകന്‍ ??
കാത്തിരുന്നു കാണാം.
No comments:
Post a Comment