AdSense

Apr 19, 2010

അന്ത്യ കൂദാശ

              അങ്ങനെ ശശി തരൂര്‍ രാജി വച്ചു, പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും രണ്ടിലും ഇല്ലാതെ ത്രിശന്ഗ്ഗുവില്‍  നില്‍ക്കുന്ന പാര്‍ടിക്കും സന്തോഷം . പത്രക്കാര്‍ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും ഇങ്ങേര്‍ക്ക് രണ്ടു ദിവസം കൂടി കഴിഞ്ഞു രാജി വെച്ചാല്‍ പോരായിരുന്നോ ? ഇനി പുതിയ ന്യൂസ്‌ കണ്ടുപിടിക്കാന്‍ പോകണം,മെനക്കേടായി !!!
                                   എന്തോ ഒരു വിശ്വാസത്തിന്‍റെ ബലത്തില്‍ കുറച്ചുകാലം മുന്‍പ് ഒരു മുന്‍ യു എന്‍  അണ്ടര്‍ സെക്രടറി ജെനരലിനു വോട്ട് ചെയ്തപ്പോള്‍ പോലും അദ്ദേഹം ഇത്ര ആത്മര്ധത ഉള്ള ഒരു വ്യക്തി ആയിരിക്കും എന്ന് വിചാരിച്ചിരുന്നില്ല.പറഞ്ഞ കാര്യങ്ങള്‍ ചെയ്യുവാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഒരു തിരുവനന്തപുരം നിവാസി എന്നാ നിലയില്‍ ഈയുള്ളവന് ഒരിക്കലും മറക്കാന്‍ സാധിക്കില്ല .വോട്ട് വാങ്ങി ഡല്‍ഹിക്ക് പോയി അവിടെ എന്തോ മലമറിക്കുന്ന പോലെ നടക്കുകയും വോട്ടു തന്ന ജനത്തെ മറക്കുകയും ചെയ്ത ചില മുന്‍ എം പീ  മാരെ  പോലെ ആയിരുന്നില്ല ശശി തരൂര്‍ .
മലയാളികളുടെ  ക്രിക്കറ്റ്‌ കമ്പം എടുത്തു പറയേണ്ടത് ആണെങ്കിലും ഒരു മലയാളിയും അദ്ദേഹത്തിന് വേണ്ടി ഒന്നും പറഞ്ഞില്ല .കേരളത്തിലെ ഒരു പത്രക്കാരനും ഈ മനുഷ്യന് വേണ്ടി ഒരു വാക്ക് പോലും ഉരിയാടിയില്ല. ഏതാനം ദിവസങ്ങള്‍ മുന്‍പ് മോഡി യു എസ്  ഇല്‍ നടത്തിയ വിക്രിയകളെ കുറിച്ച് ടൈംസ്‌ ഓഫ് ഇന്ത്യയില്‍ വാര്‍ത്ത വന്നിരുന്നു എന്നുട്ടുഉം കക്ഷി ഇപ്പോഴും എല്ലാരേം വെല്ലുവിളിച്ചു നടക്കുന്നു കലി കാലം എന്ന്നല്ലാതെ എന്ത് പറയാന്‍ .

മന്ത്രി സ്ഥാനം നഷ്ടപെടാന്‍ അദ്ദേഹം ചെയ്ത കുറ്റം സ്വന്തം സംസ്ഥാനത്തിനു ഒരു
ഐ പി എല്‍ ടീം കിട്ടാന്‍ പദവി ദുര്‍-വിനയോഗം ചെയ്തു എന്നതാണ് . പക്ഷെ അദ്ദേഹത്തിന് വോട്ട് ചെയ്ത ഒരു പൌരന്‍ എന്നാ നിലയില്‍ അത് ഒരു തെറ്റായി ഞാന്‍ കാണുന്നില്ല മാത്രമല്ല ,ഇനി അത് ദുര്‍-വിനയോഗം ആണെങ്ങില്‍ ഇതുപോലെ ദുര്‍-വിനയോഗം ചെയ്യാന്‍ വേണ്ടിയാണ് തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ അദ്ദേഹത്തിനെ തെരഞ്ഞെടുത്തത് എന്ന് പ്രധാനമന്ത്രി മനസ്സിലാക്കിയാല്‍ നന്ന് .

തരൂര്‍ ചെയ്തത് കുറ്റം എങ്കില്‍ ,അദ്ദേഹത്തെ രാജി വെപ്പിക്കുമെങ്ങില്‍ തമിഴ്നാട്ടില്‍ നിന്നുള്ള  മന്ത്രിമാര്‍  തമിഴ്നാടിന് വേണ്ടി നിലകൊള്ളുന്നതുമ ,മമത ബംഗാള്‍ലേക്ക് കൂടുതല്‍ റെയില്‍ വികസനം കൊണ്ടുപോയതിനു  എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല?(അങ്ങനെ ചെയ്താല്‍ പ്രധാനമന്ത്രി പണിപോയി വീട്ടില്‍ ഇരുന്നു ഈച്ചയടിക്കഉം ).

സ്വന്തം സംസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഒരു വ്യക്തിയെ എത്ര സഹ എം പി  മാര്‍ (കേരളത്തില്‍ നിന്നുള്ളവരു ) പിന്തുണച്ചു എന്നത് ജനങ്ങള്‍ ശ്രദ്ധിച്ചാല്‍ അതനിസരിച്ചു അടുത്ത എലെക്ഷന് വോടുചെയ്തല്‍ കേരളം ഒരുപക്ഷെ നന്നായേക്കും .

  വാല്‍കഷ്ണം : തരൂര്‍ തെറ്റ് ചെയ്തെങ്ങില്‍ ശിക്ഷിക്ക പെടണം , തരൂര്‍ മാത്രമല്ല തെറ്റു ചെയ്യുന്ന എല്ലാവരും ശിക്ഷിക്കപെടണം , അതല്ലേ ശരി ?

ജയ് ഹിന്ദ്‌ -जय हिंद - JAI HIND

1 comment:

  1. അക്ഷര തെറ്റുകള്‍ വരുന്നത് തിരുത്താന്‍ ഇവിടെ നോകുന്നത് നന്നായിരിക്കും.
    http://malayalam.epathram.com

    ReplyDelete