ഡാന്‍ ബ്രൌണ്‍ എന്ന് പേരുള്ള ഒരു വലിയ അണ്ണന്‍ എഴുതിയ ഒരു മുട്ടന്‍ നോവല്‍ ഈ എളിയവന്‍ ഈയിടെ വായിക്കാന്‍ ഇടയായി, അതിനു ശേഷം രണ്ടു-മൂന്നു ദിവസം എന്തോ വലിയ കാര്യം ചെയ്ത ആത്മ സംതൃപ്തി ആയിരുന്നു .അതിനു ശേഷം വിക്കിപീഡിയ യില്‍ ഒന്ന് കയറി ഇറങ്ങിയപ്പോള്‍ മാത്രം ശ്രദ്ധയില്‍ പെട്ട ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു .
സായിപ്പിന്‍റെ ഒരു കാര്യം !!. എന്ത് ചെയ്താലും അത് ഒരു കൊതുകിനെ കൊന്നാലും പട്ടിയെ കല്ല് എറിഞ്ഞാലും എല്ലാത്തിനും ഓരോ കിടിലം പേര്‍ ഇട്ടുകളയും .ഒരു ചുഴലി കാറ്റ് അടിച്ചപ്പോള്‍ കത്രിന വരുന്നെന് പറഞ്ഞു പേടിപ്പിച്ചില്ലേ.അതുപോലെ ഒരു പേരിട്ടു സായിപ്പ് ഡിജിറ്റല്‍ കോട്ട .
കഥ ഒക്കെ മുട്ടന്‍ തന്നെ എന്നാലും അമേരിക്കന്‍ അഹങ്കാരം എടുത്തു പറയണ്ടാതാണ് .
അതി ബുദ്ധിമാന്‍ ആയ ഒരു ജപ്പാന്‍ കാരനെ പുല്ലുപോലെ തോല്പിചില്ലേ സുസി ചേച്ചി !!!
എന്നാലും നമ്മുടെ സായിപ്പിന്‍ മാര്‍ പുലികള്‍ തന്നെ . എ-മണ്ടന്‍ കണ്ടുപിടുത്തങ്ങള്‍ തന്നെ നടത്തി കളഞ്ഞില്ലേ?
മണ്ടത്തരം പറഞ്ഞാലും അത് എമണ്ടന്‍ ആയിരിക്കണം എന്ന് സായിപ്പിന് നിര്‍ബന്ധം ഉണ്ട്.കഥാവസാനം ഹിരോഷിമയിലേം(യുറേനിയം ) നാഗസാക്കി യിലും(പ്ലൂട്ടോണിയം ) ഇട്ട അറ്റം ബോംബുകളുടെ കാര്യത്തിലും സയിപിനു അബദ്ധം പറ്റി അവിടേം തീര്‍ന്നില്ല .സായിപ്പു കണ്ട് പിടിച്ച കമ്പ്യൂട്ടര്‍ മാത്രം ഓഫ് ആക്കാന്‍ മിനിമം അര മണിക്കൂര്‍ വേണം .ബാക്കി എല്ലാ സമ്മതിച്ചാലും നാലു വയര്‍ പറിച്ചു കളഞ്ഞാലും ഓഫ് ആകാന്‍ അര മണിക്കൂര്‍ എടുക്കുന്ന മുട്ടന്‍ സാധനം ആണ് സായിപ്പു കണ്ട് പിടിച്ചു കളഞ്ഞത് .ആള്‍ ഒരു പുള്ളി പുലി തന്നെ . ഈ വക ചെറിയ മണ്ടത്തരങ്ങള്‍ ഒക്കെ ഒണ്ട് എങ്കിലും പതിനെട്ടു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപെട്ടിട്ടുള്ള ഈ നോവല്‍ വായനക്കാര്‍ക്ക് ഹരം പകരുന്ന ഒന്ന് തന്നെ .ഞാന്‍ പറഞ്ഞില്ലേ സായിപ്പ് ഒരു പുലി തന്നെ അണ്ണാ!!!!
ഗുണ പാഠം :- 'നമ്മള്‍ നല്ലത് പറഞ്ഞാലും ആരും മൈന്‍ഡ് ചെയ്യില്ല ,സായിപ്പ് മണ്ടത്തരം പറഞ്ഞാലോ അത് വേള്‍ഡ് ഹിറ്റ് '.
ബ്രൌണ്‍ അണ്ണന്‍റെ വേറെയും പുസ്തകങ്ങള്‍ ഈയുള്ളവന്‍ വായിച്ചിട്ടുണ്ട് !! ആളു കൊള്ളം നല്ല ശൈലി, വായന ക്കാരെ ഉദ്വേഗതിന്‍റെ മുള്‍മുനയില്‍ നിറുത്താന്‍ കഴിവുള്ള എഴുത്തുകാരന്‍ തന്നെ .
No comments:
Post a Comment